Thursday, October 9, 2008

വിടരാതെ കൊഴിഞ്ഞ പൂവിനു... സ്നേഹപൂര്‍വം

മരിച്ചു മഞ്ഞളിച്ചു മണ്ണില്‍ വീണ സ്നേഹത്തിനു...
ബാഷ്പാഞ്ജലി...

സ്നേഹം ഒരു പ്രേതത്തെ പോലെ...
കണ്ടവരില്ല, കേട്ടവര്‍ മാത്രം...
തേടി നടക്കുന്നവര്‍ മാത്രം...
അനുഭവച്ചവര്‍ അതിനെ പുകഴ്ത്തി പാടി...
അല്ലാത്തവര്‍ പറഞ്ഞു "ഇതൊക്കെ വെറും മിഥ്യ.."
സത്യത്തെ പോലെ പലപ്പോഴും സ്നേഹം അതിന്റെ വികലമായ മുഖം
മറനീക്കി കാണിച്ചപ്പോള്‍ നമ്മള്‍ അതിനെ വിട്ടു ദൂരെ മാറി പോയി...

സ്നേഹം മാത്രം ബാക്കിയായി..
ഏകയായി ഒരു കോണില്‍ ഇരുന്നു കണ്ണീര്‍ വാര്‍ത്തു...
നമ്മള്‍ നട്ട ചെമ്പക ചോട്ടില്‍ നമ്മെയും കാത്തു നില്കുന്നു...
ഇനി നീ വരാന്‍ ഞാന്‍ കാത്തു നില്കുന്നില്ല...
മഴ ഒളിച്ചു കളിച്ചത് പോലെ നീ അകലെ എവിടെയോ
ജീവിതത്തിന്റെ മേച്ചില്‍ പുറങ്ങള്‍ തേടി പോയപ്പോള്‍...
ഇവിടെ ഈ വേനലില്‍ ഞാനും എന്റെ ചെമ്പകവും നിന്നെയും കാത്തു നിന്നു...
ഇനി ഞാന്‍ വെള്ളം ഒഴിക്കട്ടെ... നിന്റെ ഗന്ധമുള്ള പൂവുകള്‍ വിടര്‍ന്നു
അത് ഞാന്‍ എന്റെ മുടിയില്‍ ചുടട്ടെ...
നീ തന്ന ഓര്‍മകളെ പുല്‍കി ഞാന്‍ ഉറങ്ങട്ടെ...
ഓര്‍ക്കുക ഇവിടെ ഞാനും എന്റെ ഓര്‍മകളും തനിച്ചാണ്...

എന്റെ സൌഹൃദങ്ങളില്‍ നിറം പകരാന്‍ നീ മാത്രമെ ഉണ്ടായിരുന്നുള്ളു നന്ദ...
നിന്റെ എഴുത്തുകള്‍ തന്ന ഊര്‍ജം ആണ് ഇന്നെന്റെ പേനയിലെ മഷി...
നിന്റെ വാക്കുകള്‍ തന്ന രസം ആണ് ഇന്നെന്റെ മഷിക്ക് നീല നിറം...
ഇന്നലെ നീ ഒരു വാടിയ തുളസി ക്കതിര് പോലെ എന്റെ മുന്നില്‍
കണ്ണുകളില്‍ തോരാത്ത ഒരു കാര്മേഖവുമായി നിന്ന ചിത്രമാണ് ഇന്നു എനിക്ക് വിഷയം...

ഒരിക്കലും വാടാതെ നാം കാത്ത സ്നേഹത്തിനു ബാഷ്പാഞ്ജലി... എന്റെയും.. നിന്റെയും...

7 comments:

ABI said...

ഇതൊരു നല്ല തുടക്കമാകട്ടെ എന്നാശംസിക്കുന്നു.കണ്ടെതുന്നതു വരെ പരതിനോക്കാം നമുക്ക് നല്ല സ്നേഹത്തെ, ആത്മാര്‍ത സ്നേഹത്തെ....

Rijoola said...

thnk u so much abi... am new to this.. pls do guide me...

Unknown said...

hhhhmmmmmmmmmmm.............
ma sweeet Riju Kuttyy..........
really its awesome & Intresting.......i lyk it....
hey its frm ur heart....??
it meanz u knw de feel f luv....dats y....
nywy.....keep going lyk dess....
ma all sapport wid u.....
cute lines& cute thoughtss.........
am alwyz wid u daa...
Best f Luck..
God Bless U........

Rijoola said...

thnk u so much shah.. keep on commenting...

Dinu Davis said...
This comment has been removed by the author.
Rijoola said...

thnk u dinu... keep commenting...

Unknown said...

നന്നായിരിക്കുന്നു ...

വേര്‍പാടിന്‍റെ നൊമ്പരം അറിയാന്‍ കഴിയുന്നു...
ആത്മാവില്‍ നൊമ്പരവും , കണ്ണുകളില്‍ തോരാത്ത കാര്‍മേഖവുമായ് വന്നു , കവിത വിങ്ങുന നെഞ്ചിലേക്ക് അവള്‍ വിതച്ച , വാക്കിന്‍ പേമാരി തോരാതിരിക്കട്ടെ...അറിയാതെപോയ സ്നേഹത്തെ വാഴ്ത്താനല്ല ; പങ്കിട്ട സ്നേഹത്തിനു സ്മരണിക പാടുവാന്‍...

എല്ലാ ആശംസകളും...