മഴയുടെ ശബ്ദമാണ് മലയാളി ഏറ്റവും സ്നേഹിക്കുന്നതും വെറുക്കുന്നതും
മഴയുടെ താളവും സുഖവും താലോലിച്ചും ഒമാനിച്ചും
ഒരാഴ്ച തള്ളി നീക്കും...
ഒപ്പം പാടത്തും വരമ്പത്തും കൂട്ടമായി കരയാന്‍ തവളകളും ചീവീടുകളും അവരുടെ മക്കളും കുടുംബക്കാരും...
ആഴ്ച രണ്ടാവുമ്പോള്‍ മഴയുടെയും നമ്മുടെയും മുഖത്ത് ഭാവം മാറും
'എന്തൊരു മഴ' യെന്നാദ്യവും'എന്തൊരു നശിച്ച മഴ' എന്ന് രണ്ടാമതും നമ്മള് പറയും...
മഴയാവട്ടേ താന്ടവമാടും
ചിന്നി ചിതറി നിന്ന മഴ തുള്ളിക്കൊരു കുടം പെയ്യുമ്പോള്‍
പുഴയും വഴിയും ഒന്നാവും...
ആ വെള്ളത്തില്‍ വിരുന്നു വരുന്ന വരാലുകള്‍ കണ്ണിനും വയറിനും വിരുന്നുമാവും...
ദിവസമേറെ കഴിയുമ്പോള്‍ മഴ മാറി ചിങ്ങത്തിന്റെ വെയില് തെളിയും
ആദ്യവെയിലിനെ നമ്മള് പ്രണയിക്കും
മുഷിഞ്ഞ തുണികളും മനസ്സും നെല്ലും നമ്മള് വെയിലില്‍ ഉണക്കും..
ഓണത്തിന് ഒരുങ്ങി നില്കുന്ന പ്രകൃതിക്കും ഒരു സന്തോഷ ഭാവം
പൂക്കളം ഒരുക്കാന്‍ നമ്മള് തൊടികള്‍ തോറും കയറി നടന്നു പൂവിരുക്കും..
കുറെ പൂവുകള്‍ കട്ട് പൊട്ടിക്കും..
നമ്മള് പാട്ടുകള്‍ പാടി നാടും വീടും ഉണര്‍ത്തും ...
ഇന്നു ശബ്ദം നമുക്കു ലാപ്ടോപില്‍ നിന്നുയരുന്ന ഗാനങ്ങളില്‍ ആണ്..
മൊബൈല്‍ ഇന്റെ ringtone ആണ്...
അതിലെ MP3 ആണ്..
നഗരത്തിന്റെ തിരക്കുകള്‍ ആണ്,
തീവണ്ടിയുടെ കൂക്ക് വിളികള്‍ ആണ്...
ഇന്നും നമ്മള് ഓര്‍ക്കും ...
കര്‍ക്കിടകത്തില്‍ പുത്തന്‍ പുസ്തക സന്ചിയും,
നമ്മുടെ പുത്തന്‍ ഉടുപ്പുകളെയും നനയിച്ച മഴയും
മഴയില്‍ നിറയുന്ന പുഴയും
പാടവരമ്പില്‍ കരയുന്ന ചീവീടുകളും തവളകളും...
ഇന്നു ശബ്ദം നമുക്കു വെറും ഓര്‍മ്മകള്‍ മാത്രമാണ്...വെറും ഓര്‍മ്മകള്‍ മാത്രം...
12 comments:
this is th edited version fo the old Shabdam bakki vekkunnathu....
ഇങ്ങനെയാണു വേണ്ടത്. കൂടുതല്‍ നന്നായിട്ടുണ്ട്...
അതെ നല്ല വരികളും കാഴ്ച്ചകളും...
തണുത്ത ജനല്‍ക്കമ്പികള്‍ക്കിടയില്‍ നിന്ന് മിഴികള്‍ പറിച്ചെടുത്തിട്ടും ജാലകത്തിനപ്പുറം ബാക്കിയകുന്ന കാഴ്ച്ചകള്‍..
ആശംസകള്‍.
thnk u so much fasal.... vakkukalil thanne kavithayude thallal.... thnk u so much...
what a beutyful
i like it and i pray for you
ഗൃഹാതുരത്വം വല്ലാതെ അലട്ടുന്നുണ്ട് അല്ലെ ? എഴുത്ത് ഇഷ്ടമായി.
thnk u musafir.... thnx for ur comment...
thnk u shinu....keep prayng for all of us..
വരാലുകളും പരലുകളും എന്നെ കൊണ്ടെത്തിച്ചത് ഒരുപെണ്‍കുട്ടിയുടെ കരച്ചിലിലേക്കായിരുന്നൂ.
ഇതാ ഇവിടെ
ഓര്‍മ്മകളില്‍ മാത്രമാണൊ ശബ്ദം നിറയുന്നത്
അതെ ശരിയാണ് ആ നല്ല ശബ്ധാങള് കേട്ടിട്ട് കാലമേറെയായി
കേള്‍ക്കാന്‍ ആഗ്രഹം ഉണ്ടെകിലും
പറയാന്‍ ആരുമില്ലല്ലോ
kk check ur blog too...
Post a Comment