Thursday, October 23, 2008

ചെമ്പകങ്ങള്‍ പൂക്കുന്നത് എന്തിനുവേണ്ടി...???

ചെമ്പകത്തിന്റെ ഗന്ധം ആണ് എനിക്ക് ഏറെ ഇഷ്ടം...
പിന്നെ മുല്ലപ്പൂവിന്റെ...
കൈകളിലൂടെ ഹൃദയത്തിലേക്ക് ആ ഗന്ധം സഞ്ചരിക്കുമ്പോള്‍
ഒരു നവ്യാനുഭൂതി...
ഒരു പ്രത്യേക സുഖം...


കണ്ണടച്ച് അത് ആത്മാവിലേക്ക് ആവാഹിക്കുമ്ബൊല് ഓര്‍മകളുടെ ഒരു പെരുമഴ...
പലപ്പോഴും ഈ ഗന്ധങ്ങള്‍ ബാക്കി വെക്കുന്നത് വേദനിപ്പിക്കുന്ന ചില ഓര്‍മകള്‍ ആണ്...
വേണ്ടെന്നു വെക്കുമ്പോള്‍ ചിന്തകളിലേക്ക് ഊളിയിട്ടു വരുന്ന ചില നൊമ്പരങ്ങള്‍ ആണ് ...
പറഞ്ഞു തുടങ്ങുമ്പോള്‍ വാക്കുകളില്‍ എല്ലാം നീ ബാക്കി വെച്ചു പോയ ചില ചിത്രങ്ങള്‍...
എത്ര മറക്കാന്‍ ശ്രമിച്ചാലും വീണ്ടും വീണ്ടും തികട്ടി വരുന്ന നിന്റെ ഓര്‍മ്മകള്‍...
വൃന്ദാവനത്തിലെ രാധ കണ്ണനെ തേടുന്നത്‌ പോലെ..


ഇവിടെ, ലോകത്തിന്റെ ഈ ചെറിയ കോണില്‍
ഞാന്‍ നിന്നെ തേടുകയാണ്...
നീ തിരികെ വരില്ലെന്ന് അറിയാമെന്കിലും
ഓരോ ദിവസവും കാണുന്ന മുഖങ്ങളില്‍ എല്ലാം ഞാന്‍ കാണുന്നത് നിന്നെയാണ്...
ഒരിക്കലും കണ്ടിട്ടില്ലാത്ത നിന്റെ മുഖം മാത്രം...
വരുമ്പോള്‍ ചോദിയ്ക്കാന്‍ ഒരു ചോദ്യവും...
കേള്കുന്നതെല്ലാം നിന്റെ മാത്രം ശബ്ദം..
കേട്ടു മാത്രം എനിക്കറിയുന്ന നിന്റെ ശബ്ദം...


"രാത്രിയുടെ ഈ തണുത്ത കോണില്‍.. എന്തിന് എന്നെ നീ തനിച്ചാക്കി കടന്നു പോയി..??
എന്തിന് വെറുതേ എനിക്ക് സ്വപ്‌നങ്ങള്‍ തന്നു..??
വെറുതേ ആണെന്കിലും എന്തിന് എന്നെ നീ സ്നേഹിച്ചു, മോഹിപ്പിച്ചു...??"



മുന്‍പിലുള്ള എല്ലാ വഴികളിലും ഞാന്‍ നിന്നെ കാത്തിരിക്കുന്നു...
നിന്നെ മാത്രം...
നീ വരില്ലെന്ന് അറിയാമെന്കിലും...
പ്രതീക്ഷിക്കുന്നു...
ജീവന്റെ അവസാന ശ്വാസം വരെയും...

13 comments:

സജി said...

സ്നേഹവും, വിരഹവും, എത്രവായിച്ചാലും മതി വരില്ല .. അല്ലേ?

kalakrishnan p.r said...

ചെമ്പകങള്‍ പുകുനത് എന്തിനാണ്
പൂകള്‍ ഇഷ്ടം ഉള്ളവര്ക് വേണ്ടിയാകും.
പിന്നെ ബാകി നില്ക്ക്കുന്ന ഓര്‍മകളും
നാലയിലെ പ്രതീക്ഷയും ,,, എല്ലാം നോമ്പരപെടുതുനത് തന്നെ

Rijoola said...

athey... bakkiyavunnathu verum nombarangalum oru pidi kanneer pookkalum maathram...
ethra vendennu vechaalum...

umbachy said...

ഞാന്‍ കാത്തിരിക്കും
കാരണം വരുമെന്ന് പറഞ്ഞിട്ടുണ്ട്
എന്ന് ഗാലിബ്

Rijoola said...

pakshe ennodu onnum paranjillallo...?? appo pinne ente kathirippu veruthey aaville...???

Cosmic Intelligent Designer said...

നന്നായിരിക്കുന്നു ...
ഇതില്‍ പ്രതീക്ഷയുടെ ഗന്ധമുണ്ട് ,
ഒപ്പം നിരാശയുടെ തേങ്ങലും..
കാത്തിരിപ്പ്‌ ആത്മാര്‍ത്ഥത ഉള്ളതാനെന്കില്‍
അത് വെറുതെ ആവില്ല...

joshy

Rijoola said...

pakshe venda joshy... kathiripinte sukham onnu vereya.. athu varaan vendi alla... ini varathirikkunnathu thanneya nallathum... sukhamayi irikkatey... ithinte novinu ruchi koodum...

Cosmic Intelligent Designer said...

ശരിയാ ,കാത്തിരിപ്പിന്റെ സുഖം ഒന്ന് വേറെയാ...
കനലില്‍ കുന്തിരിക്കം എരിയുന്ന അനുഭവം...
എങ്കിലും,കാത്തിരിക്കാം...ഒരിക്കലും നടക്കാത്ത സ്വപ്നങ്ങള്‍ക്ക് വേണ്ടി ,
അവസാനം എന്താകുമെന്നു അറിയാത്ത യാത്ര പോലെ...
കാത്തിരിക്കാം...ഞാനും ഒരു കാത്തിരിപ്പിന്റെ ഇടവേളയിലാണ് ...
ആര്‍ക്കുവേണ്ടി ആണെന്നറിയില്ല ,,,,,,,പക്ഷെ ഞാനും കാത്തിരിക്കുന്നു.

(മറുപടി അയച്ചതില്‍ ഒത്തിരി സന്തോഷം ചേച്ചി....)


ജോഷി .

Cosmic Intelligent Designer said...

ശരിയാ ,കാത്തിരിപ്പിന്റെ സുഖം ഒന്ന് വേറെയാ...
കനലില്‍ കുന്തിരിക്കം എരിയുന്ന അനുഭവം...
എങ്കിലും,കാത്തിരിക്കാം...ഒരിക്കലും നടക്കാത്ത സ്വപ്നങ്ങള്‍ക്ക് വേണ്ടി ,
അവസാനം എന്താകുമെന്നു അറിയാത്ത യാത്ര പോലെ...
കാത്തിരിക്കാം...ഞാനും ഒരു കാത്തിരിപ്പിന്റെ ഇടവേളയിലാണ് ...
ആര്‍ക്കുവേണ്ടി ആണെന്നറിയില്ല ,,,,,,,പക്ഷെ ഞാനും കാത്തിരിക്കുന്നു.

(മറുപടി അയച്ചതില്‍ ഒത്തിരി സന്തോഷം ചേച്ചി....)


ജോഷി .

deepu kollam said...

really made me so nostalgic...it pulled me back to the yester years..thanks for that....keep rocking...

Rijoola said...

yes i know but it wsnt planned .. it happnd thts all... to wait for tht something is a real thrill eventhough th memories hurt....

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കണ്ണടച്ച് അത് ആത്മാവിലേക്ക് ആവാഹിക്കുമ്ബൊല് ഓര്‍മകളുടെ ഒരു പെരുമഴ...

അതേ.. സ്നേഹത്തിന്റെ പെരുമഴയത്ത് നിലാവിന്റെ സംഗീതം... നന്നായിട്ടുണ്ട്...

സ്നേഹിത said...

kathireppu oru thapasanu. snahavum virahavum izhacharnna oru prathibasam.