ബാല്യത്തിന്റെ നിറം എന്താണ്...??
ബാല്യത്തിനു നിറമോ?
അസാധ്യം...
എന്ത് കൊണ്ടെന്നാല്‍ ബാല്യത്തില്‍ സ്വപ്നങ്ങള്‍ക്ക് അനുവാദമില്ല
ബാല്യം എന്നത് കഞ്ഞിയും കറിയും വെച്ചു കളിക്കുന്ന
അമ്മയുടെ ചൂടു പറ്റി സാരി തുമ്പില്‍ ഞാന്നു കളിക്കുന്ന
വികൃതി അതിന്റെ പാരമ്യത്തില്‍ എത്തുന്ന ഒരു അനുഭൂതിയാണ്...
അത് അനുഭൂതിയാണെന്ന് നമ്മള് തിരിച്ചറിയുമ്പോള്‍ പക്ഷെ ബാല്യം
നമ്മെ വിട്ടുകാതങ്ങള് അകലെ മാറി നിന്നു ചിരിക്കാനും
കൊഞ്ഞനം കാട്ടാനും തുടങ്ങിയിട്ടുണ്ടാവും
നഷ്ടമായതോന്നും തന്നെ തിരിച്ചു പിടിക്കാനാവില്ലെന്നു
വേദനയോടെ നമ്മള് തിരിച്ചറിയാന്‍ തുടങ്ങും
അതിന്റെ നോവ് മാറ്റാന്‍ നമ്മള് മക്കളെ താലോലിക്കും
അവരുടെ കുസൃതികള്‍ നമ്മള് ആസ്വദിക്കും
സ്വകാര്യമായി അഹന്കരിക്കും
"എനിക്കും ഉണ്ടായിരുന്നു ഇതിനെക്കാള്‍ നല്ല ഒരു ബാല്യകാലം"
എന്ന് ജല്പിക്കും...
ബാല്യത്തിനു ശേഷം വരുന്ന ക്ഷുഭിത കൌമാരത്തിന്/യൌവ്വനതിനു നൂറുനിറം ....
വിവിധങ്ങളായ നിറങ്ങള്‍ കൊണ്ടു തീര്‍ത്ത മാരിവില്ലാണ് അന്ന് മനസ്സു നിറയെ
"എല്ലാ കണ്ണുകളും എന്നെ നോക്കുന്നു" എന്നോര്‍ത്ത് ലജ്ജിച്ചേ നമ്മള് നടക്കൂ...
എപ്പോളും കണ്ണുകള്‍ കഥയും കവിതയും പറഞ്ഞു ചിരിക്കുന്നത് നമ്മള് ആസ്വദിക്കും
എന്നും നിറയെ സ്വപ്നങ്ങള്‍ കാണും...
ഒടുവില്‍ കൌമാരം വിടപറയുമ്പോള്‍ സ്വപ്നം മാത്രം ബാക്കിയാവും...
ഒരു പിടി കണ്ണീര് പൂക്കളും...
ജീവിത പാച്ചിലിനിടയില്‍ പിന്നെ സ്വപ്നത്തിനു നേരമെവിടെ...?
ഉറക്കം വെറും ഒരു ചടങ്ങാവും..
പെണ്മക്കള് മുതിര്‍ന്നു വീട്ടില്‍ നില്ക്കുമ്പോള് എങ്ങനെ ഉറങ്ങാന്‍..?
കണ്ണടച്ചാലും തുറന്നാലും നഖം കൂര്പിച്ചു നില്ക്കുന്ന കാപാലികന്മാരുടെ ഇരുണ്ട ചിത്രങ്ങള്‍...
ഉറക്കം ഹോമിച്ചു മക്കള്‍ക്കായി ജീവിക്കും
ഒടുവില്‍ സ്വപ്നം കാണാന്‍ കിട്ടുന്നതാവട്ടെ വാര്‍ധക്യം മാത്രം
vardhakyathil നിറം പിടിപ്പിച്ച ഗുളികകളും മരുന്നുകളും കണ്ണുകളെയും മനസ്സിനെയും മറയ്ക്കും
അതിനുമപ്പുറം സ്വപ്നം കാണാന്‍ കൊതിച്ചു കാത്തു കിടക്കുമ്പോള്‍
ഉറക്കഗുളികകള്‍ നിറമില്ലാത്ത കുറെ സ്വപ്നങ്ങള്‍ നമ്മുടെ നേര്‍ക്ക് നീട്ടുന്നതാവട്ടേ..
വെറും ബ്ലാക്ക് & വൈറ്റ് 70 mm സ്വപ്നങ്ങള്‍ മാത്രവും ...
11 comments:
അതിനുമപ്പുറം സ്വപ്നം കാണാന്‍ കൊതിച്ചു കാത്തു കിടക്കുമ്പോള്‍ ഉറക്കഗുളികകള്‍ നിറമില്ലാത്ത കുറെ സ്വപ്നങ്ങള്‍ നമ്മുടെ നേര്‍ക്ക് നീട്ടും, നല്ല കവിത, നല്ല ആശയം
thnk u...keep commenting...
നല്ല കാഴ്ചപ്പാട്
thnk u so much... kurachu kodi vyakthamavanunudu kaazhchapaadukal......
നിറമില്ലാത്ത ബാല്യമോ അസാധ്യം!
balyathinu niramo?? hahha niram thirichariyunnathu polum pinneedalle....? my opinion...
അതാണ് വിവരമുള്ളവര്‍ ഇന്നലെയെക്കുറിച്ച് ഓര്‍ത്ത് ദു:ഖിക്കാതെ നാളെയെക്കുറിച്ച് വ്യാകുലപ്പെടാതെ ഇന്നില്‍ ജീവിയ്ക്കാന്‍ പറയുന്നത്.
athey.. nashtappetta innalekalekkalum, bhayappeduthunna nalekalekkalum, jeevikkunna innukal ethrayo bhedam...???
ജീവിതത്തിന്റെ ഈ തിരക്ക് പിടിച്ച ചൂടിലും സന്തോഷം കണ്ടെത്താന്‍ പട്ടുമെന്കില്‍ അതാണല്ലോ ഏറ്റവും നല്ല കാര്യം....ഇതൊക്കെ തന്നെ ആണ് ജീവിതം എന്ന്നരിഞിട്ടും ,എന്തുകൊണ്ടാണ് ആരും മാറി ചിന്തിക്കാത്തത് ?കാരണം ഇതും സുകമുള്ള ഒരു അനുഭൂതിയാണ് ...................നല്ല വാക്കുകള്‍ ,......വളരെ നന്നായിരിക്കുന്നു .....എഴുതണം ......ഇനിയും...
theerchayayum... thank u so much.... thudarnum comments pratheekshikkunnu...
മലയാളം കമന്റിനു് ഇംഗ്ലീഷ് മറുപടി ബ്ലാക്ക് ആന്റ് വൈറ്റിന്റെ ഡെറിവേറ്റീവാണോ?, ‘വാർദ്ധക്യത്തിൽ‘ മാത്രം ഇംഗ്ലീഷായതും ഇന്റെൻഷണൽ?
Post a Comment