Saturday, October 11, 2008

ഓര്‍മചിത്രങ്ങള്‍..

തെളിനീരു പോലെ ഒഴുകുന്ന ഒരു പുഴയാണ് എനിക്ക് ഓര്‍മ
ഇന്നലെയുടെ സൈരന്ദ്രീതടത്തില്‍ ഉല്‍ഭവിച്ചു മനസ്സുകളില്‍ വീണു മരിക്കുന്ന ഓര്‍മ്മകള്‍...
വേനലില്‍ പുഴ വറ്റി വരണ്ടു പോവും പോലെ
ഇടയ്ക്കെപോഴോ ഓര്‍മയും വരണ്ടു പോകുന്നു
മഴ പോലെ ചില സ്നേഹങ്ങള്‍ വീണ്ടും അതിന്റെ തീരങ്ങളെ കുളിര്‍പ്പിക്കുന്നു...
ചിലപ്പോള്‍ ചെരാതുകളില്‍ എരിയുന്ന തിരി പോലെ ഓര്‍മ..
മുനിഞ്ഞും ചിലപ്പോള്‍ തെളിഞ്ഞും കത്തും ...
ആകാശത്തിലെ ചന്ദ്രക്കല പോലെ വിടര്‍ന്നും മറഞ്ഞും ഒളിച്ചു കളിക്കും...
വളപ്പൊട്ട് പോലെ നിറം ചാര്‍ത്തി നില്ക്കും ...
എന്റെ പാവാട തുമ്പില്‍ മറഞ്ഞു നില്‍കുന്ന നാണക്കാരിയാണ് എന്റെ ഓര്‍മ കുട്ടി...
ഇന്നലെ പെയ്ത മഴയില്‍ വാടി വീണ പൂവ് പോലെ
എന്റെ മുറ്റത്ത്‌ ഒരു കോണില്‍ എന്റെ ഓര്‍മ പൂവ്..
കൊന്ന പൂവിന്റെ മഞ്ഞയും,
ചെമ്പനീര്‍ പൂവിന്റെ ചോപ്പും,
തുമ്പ പൂവിന്റെ വെണ്മയും,
കോളാമ്പി പൂവിന്റെ നീലിമയും,
മുല്ല പൂവിന്റെ സുഗന്ധവും നൈര്‍മല്യവും,
ചെമ്പകത്തിന്റെ സൌരഭ്യവും ആയിരുന്നു ഇവിടെ മുഴുവനും..
എന്റെ ഓര്‍മ പൂവിന്റെ സുഗന്ധവും നൈര്‍മല്യവും ആണ്
ഇന്നെന്റെ കൈകളിലും മനസ്സിലും...

മഞ്ഞിന്റെ മുഖപടം ചൂടി എന്നെ തേടി എന്റെ മനസ്സില്‍
വിരുന്നു വന്ന ഒരു സുന്ദരിയായിരുന്നു എന്റെ ഓര്‍മ പെണ്ണ് ...
പക്ഷെ ഇന്നലെയുടെ കല്പടവുകളില്‍ എവിടെയോ
വീണു ഉടന്ഞൊരു ചീന കളിമണ്‍ പാത്രം മാത്രമാണ് ഇന്നെന്റെ ഓര്‍മ ചിത്രം...
ഉടഞ്ഞ അതിന്റെ ചില്ല് പെറുക്കി എന്റെ വിരല്‍ മുറിഞ്ഞു...
അതില്‍ നിന്നുതിര്‍ന്ന ഉത്തിരത്തിന്റെ നിറം ആണിന്നു എന്റെ ഓര്‍മയ്ക്ക്...
നാളെ അത് ഉണങ്ങി നിറം മങ്ങി എന്നെ നിറമില്ലാത്ത ജല രേണു ആക്കിയേക്കാം...
അതില്‍ തെളിയുന്ന മഴവില്ലുമാവം നാളെ എനിക്ക് എന്റെ ഓര്‍മ പൂവ്...
ഏഴ് നിറങ്ങള്‍ ചാര്‍ത്തി ശോഭിച്ചു നില്ക്കുന്ന മനോഹരിയായ എന്റെ ഓര്‍മ വിളക്ക്...
അതിന്റെ വെളിച്ചത്തില്‍ ഞാന്‍ കാണുന്നതെല്ലാം നിന്റെ ചിത്രങ്ങള്‍ ആയിരിക്കും...
ഞാന്‍ ഇല്ലാത്ത നിന്റെ മാത്രം ചിത്രം...

2 comments:

Rijoola said...

nattinpurathinte chemman paathayiloode pandu vallapozhum poyirunna bus oru oorma aanu.. innu chemman paatha evide..? vallapozhum maathram varunna bus evide...??

Jayasree Lakshmy Kumar said...

എല്ലാം ഓർമ്മകളിൽ മാത്രം

നല്ല പോ‍സ്റ്റ്