ചക്രവാളത്തിനപ്പുറം കാലം മറഞ്ഞു നില്ക്കുന്ന കാഴ്ച
ഇടയ്ക്കിടെ മിന്നല്‍ പിണറുകള്‍ കാട്ടി ചിരിച്ചും
ഇടിമുഴക്കം നല്കി പേടിപ്പിച്ചും കണ്ണിറുക്കി കാണിക്കുന്ന മഴമേഘങ്ങള്‍
അഗ്നികുംഭം മടിയില്‍ ഒളിപ്പിച്ചു ചിരിക്കുന്ന ഭൂമി
സംഹരിക്കാന്‍ കാത്തു നില്ക്കുന്ന കൊടുംകാറ്റിനെ ഉള്ളിലൊതുക്കി നില്ക്കുന്ന കടല്‍...
എന്നെ നോക്കി ചിരിക്കുമ്പോഴും ഉള്ളില്‍ കൊഞ്ഞനം കാട്ടുന്ന മുഖങ്ങള്‍...
കണ്ണുകള്‍ക്ക് മീതെ ഞാന്‍ ഒരു പര്‍ദ അണിയുകയാണ്
കാഴ്ചകള്‍ ആരോചകമാവുമ്പോഴും
കണ്ണുകള്‍ എന്നെ ചതിക്കാന്‍ തുടങ്ങുമ്പോഴും
ഇതിനെക്കാള്‍ നല്ല വേറെ എന്തുണ്ട് വഴി???
കാണുന്നതിനെ മാത്രം വിശ്വസിക്കാന്‍ പഠിപ്പിച്ച തത്വ ശാസ്ത്രത്തെ ഞാന്‍ ധിക്കരിക്കുന്നു
അതുകൊണ്ട് മാത്രം ഞാന്‍ എല്ലാവര്ക്കും മുന്‍പില്‍ ഒരു അഹങ്കാരിയായി പോയി...
പിന്നെ സ്വന്തമായി എന്തും കേള്‍ക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു ചെവി..
എന്ത് പറഞ്ഞാലും കേള്‍ക്കുന്ന പാവം ചെവി പക്ഷെ നാവിന്റെ ആയുധ്മാവുമ്പോള്‍
വീണ്ടും എനിക്ക് വിശേഷണങ്ങള്‍ ഏറുന്നു
ഞാന്‍ എന്റെ ദുഷിച്ച നാവിന്റെ കാവലാളായി പോയി
പറയുന്നതിനെ ചിന്തിക്കാതെ കാതിനെ മാത്രം കേട്ടു..
കണ്ണിനെ മാത്രം കണ്ടു...
ജീവിതം എന്നെ നോക്കി വീണ്ടും കൊഞ്ഞനം കാട്ടി...
കൈകുടന്നയിലെ ജലം പോലെ വാര്‍ന്നു പോകുന്ന പ്രായവും കാലവും
അതിന്റെ രഥം ഉരുളുന്ന വീഥിയും എന്നെ ഭയപ്പെടുത്തി
രാവുകളെ ഞാന്‍ കാത്തിരുന്നു
പകലുകളെ ഭയന്നു
എന്റെ രൂപവും അഹന്കാരിയും ധിക്കരിയുമായ എന്റെ മനസ്സും
ആരും കാണാതിരിക്കാന്‍ ഞാന്‍ എനിക്ക് ചുറ്റും ഒരു കൂട് തീര്‍ത്തു...
ഇന്നു നിന്റെ സാമീപ്യം പോലും എനിക്ക് വേദനയാണ്
ആ വേദന എന്നെ കാര്‍ന്നുതിന്നുന്നത് ഞാന്‍ അറിയുന്നു...
നിന്നെ മറക്കുമ്പോഴും നീ നിന്റെ നീരാളിക്കൈകള്‍ കൊണ്ട് എന്നെ ഞെരുക്കുകയാണോ??? നിന്നില്‍നിന്നോടിഅകലുമ്പോഴും എന്നെ നീ നിന്നിലേക്ക് ചേര്‍ത്ത് നിര്‍ത്തുന്നുവോ???
എന്റെ സ്വപ്നങ്ങള്‍ക്ക് പീതവര്‍ണ്ണം ചാര്‍ത്തി,
എന്റെ കാലുകളില്‍ ചിലങ്ക ചാര്‍ത്തി,
എന്റെ മുടിയില്‍ പൂവ് ചൂടിച്ച്,
എന്നെ തരളിതയാക്കിയ നിന്റെ സ്നേഹം ഇന്നെവിടെ...??
ഇന്നു എത്രയോ വേദനകള്‍ക്കു ശേഷം എന്റെ കൈകള്‍ കൊണ്ട്
കാലം വരയ്ക്കുവാന്‍ വെമ്പുന്നത് നിന്റെ ചിത്രമോ???
ഒരിക്കലും പൂര്‍ത്തിയാവാത്ത നിന്റെ മാത്രം ചിത്രമോ???